റയിൽവേ സ്റ്റേഷനിൽ സ്വഛത ഹി സേവാ ക്യാമ്പയിൻ

Kozhikode

കോഴിക്കോട് : സെപ്തംബർ 17 മുതൽ ദേശീയ തലത്തിൽ ആരംഭിച്ച ശുചിത്വ ദ്വൈവാരാചരണത്തിൻ്റെ ഭാഗമായി ആറാം ദിനത്തിലെ “പുന:രുപയോഗം മാലിന്യ നിർമ്മാർജനത്തിൽ ” എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര വനം – പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിൻ്റെ വിദ്യാലയ പരിസ്ഥിതി ക്ളബ്ബുകളായ ദേശീയ ഹരിത സേനയുടെ കോഴിക്കോട് ജില്ല പരിശോധന സമിതി അംഗവുമായ എം എ ജോൺസൺ ക്ളാസ് എടുത്തു.

റയിൽവേയിലെ ഏറ്റവും വലിയ മാലിന്യമായ പേപ്പർ കപ്പുകൾ പുന:രൂപയോഗിച്ച് കൗതുകവസ്തുക്കൾ നിർമ്മിക്കാമെന്നതിന് ഉദാഹരണമായി ബിലാത്തികുളം ബി ഇ എം യു പി സ്കൂൾ അധ്യാപിക നീലമ ഹെറീന നിർമ്മിച്ചവയും നഴ്സറി തൈകൾ പരിപാലിക്കാൻ പ്ളാസ്റ്റിക് കവറുകൾക്ക് പകരം മണ്ണിലലിഞ്ഞു ചേരുന്ന പാളക്കവറുകൾ നിർമ്മിക്കാമെന്നതിൻ്റെ ഉദാഹരണമായി ദർശനം ഗ്രന്ഥശാല പ്രവർത്തകരായ കെ കെ സുകുമാരൻ, വി കെ സോമൻ എന്നിവർ നിർമ്മച്ച പാളക്കവറുകളും പരിചയപ്പെടുത്തി.

കോഴിക്കോട് റയിൽവേ സ്റ്റേഷൻ മാനേജർ സി കെ ഹരീഷ്, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ എം അജീഷ്, കോഴിക്കോട് ആർ പി എഫ് സബ് ഇൻസ്പക്ടർ ഷിനോജ്, ഹെൽത്ത് ഇൻസ്പക്ടർ ലിമാ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂരപ്പൻ കോളേജ്, ദേവഗിരി സെൻ്റ് ജോസഫ് സ് കോളേജ്,ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ്, വെള്ളിമാട് കുന്ന് ജെ ഡി റ്റി ഇസ്ലാം കോളേജ് എന്നിവടങ്ങളിൽ നിന്നുള്ള 50 എൻ സി സി കേഡറ്റുമാർ റയിൽവേ ഇർസ്റ്റിറ്റ്യൂട്ട് പരിസരം ശുചീകരിച്ചു. സംസ്ഥാന ശുചിത്വ മിഷൻ്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വൈവാരാചരണം ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കും.