ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോമേഴ്സ്, മാനേജ്മെൻറ് സ്റ്റഡീസ്, സോഷ്യോളജി എന്നിവ അടക്കം വിവിധ വിഷയങ്ങളുടെ ഇൻഡക്ഷൻ പ്രോഗ്രാം നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

നാഷണൽ കോളേജ് സ്റ്റഡി സെന്ററിന് കീഴിൽ വിവിധ വിഷയങ്ങളിലായി 600 ലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 77 വയസ്സ് കഴിഞ്ഞ ശ്രീ. ഗോവിന്ദമേനോൻ അടക്കം മുതിർന്ന വ്യക്തികളും ഇവിടെ  പഠിതാക്കളാണ്.