മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു വൻ നഷ്ടം

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ച് വൻ നാശ നഷ്ടമുണ്ടായി. അഞ്ഞൂറിലധികം തേങ്ങകളാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടു കൂടിയാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

മുകളിലത്തെ ജനൽ തുരന്നെടുത്ത് തേങ്ങകൾ പുറത്തേക്ക് എടുത്ത് മാറ്റിക്കൊണ്ടുള്ള നാട്ടുകാരുടെ അവസരോചിത ഇടപെടലും,ചേലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിലുള്ള രണ്ട് ഫയർ യൂണിറ്റുകളുമെത്തി തീയണച്ചത് കൊണ്ട് കൂടുതൽ നാശനഷ്ടം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥലം വാർഡ് മെമ്പർ എ. സുരേന്ദ്രൻ സന്ദർശിച്ചു. പഞ്ചായത്തിലും വില്ലേജിലും പരാതി സമർ പ്പിക്കുമെന്ന് മെമ്പർ പറഞ്ഞു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സജി ചാക്കോ. സി ,ഫയർ ഓഫീസർമാരായ സജീഷ്.എം, ഷാംജിത്ത് കുമാർ കെ.പി, പ്രബീഷ് കുമാർ കെ.കെ,അനൂപ് കെ.കെ, ആദർശ് വി.കെ, സുധീഷ് എസ്. ഡി തുടങ്ങിയരും ദൗത്യത്തിൽ പങ്കാളികളായി.