വേദന രോഗ ചികിത്സക്ക് പെയിൻ ഫിസിഷ്യനുകളുടെ സേവനം ഉറപ്പുവരുത്തണം

Kozhikode

കോഴിക്കോട് : വേദന രോഗ ചികിത്സയിൽ പെയിൻ ഫിസിഷ്യനുകളെ യാണ് ആദ്യ ഘട്ടത്തിൽ തന്നെ സമീപിക്കേണ്ടതെന്ന് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് പെയിൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച അഞ്ചാമത് വാർഷിക സമ്മേളനം കെ എസ് എസ് പി കോൺ 2024 അഭിപ്രായപ്പെട്ടു.

വേദനകളുടെ ഉറവിടം കണ്ടെത്തേണ്ട പ്രാധാന്യവും നാം നിസ്സാരമായി കാണുന്ന ചില വേദനകൾ പലപ്പോഴും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളായി മാറാറുണ്ടെന്ന കാര്യവും സമൂഹം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്നും കോൺഫറൻസ് ഉണർത്തി.
രണ്ടു ദിവസമായി കെ..എം. സി.ടി മെഡിക്കൽ കോളെജിൽ നടന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160 ഓളം ഡോക്ടർമാർ പങ്കെടുത്ത സമ്മേളനത്തിൽ അൾട്രാ സൗണ്ട്
റീജ്യണൽ അനസ്തേഷ്യ, അൾട്രാ സൗണ്ട് പെയിൻ, ഫ്ലൂറോ കഡാവെറിക്ക് ശില്പശാലകൾ നടന്നു. സമ്മേളനത്തിൻ്റെ ഔപചാരികോദ്ഘാടനം ഐ. എസ്. എസ്. പി ദേശീയ പ്രസിഡൻ്റ്റ് ഡോ. സുനിത ലവാംഗെ നിർവഹിച്ചു.

ഐ. എസ്. എസ്. പി ദേശീയ സെക്രട്ടറി ഡോ. പ്രവേഷ് കാന്തേട് മുഖ്യപ്രഭാഷണം നടത്തി.
എസ്. എസ്.പി കേരളാ ചാപ്റ്റർ പ്രസിഡൻ്റ് ഡോ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഐ.എസ്. പി.സി പ്രസിഡൻ്റ്റ് ഡോ. സുജീത് ഗൗതം, എസ്. എസ്.പി കേരളാ ചാപ്റ്റർ സെക്രട്ടറി ഡോ. തീഷാ ആൻ ബാബു, കെ.എം. സി.ടി മെഡിക്കൽ കോളെജ് അനസ്തേഷ്യ എച്ച്. ഒ.ഡി ഡോ. സണ്ണി അലക്സ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കെ.എം. സി.ടി മെഡിക്കൽ കോളെജ് പ്രിൻസിപ്പളും സംഘാടക സമിതി ചെയർമാനുമായ
ഡോ. വിജീഷ് വേണുഗോപാൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പി.കെ. നിഷാദ് നന്ദിയും പറഞ്ഞു.