കുന്ദമംഗലം: എൻ.ഐ.ടി ചേനോത്ത് ഗവ: എൽ.പി. സ്ക്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ ” സർഗ ത്താളുകൾ ” മാഗസിൻ കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് കുമാർ പ്രകാശനം ചെയ്തു.
രക്ഷിതാക്കളിലും കുട്ടികളിലും സർഗ രചനകളിൽ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ സാഹിതി വിദ്യാരംഗം ക്ലബ്ബാണ് മാഗസിൻ പുറത്തിറക്കാൻ അണിയറ പ്രവർത്തനങ്ങൾ നടത്തിയത്. രക്ഷിതാക്കൾ ഉൾപ്പെട്ട എഴുത്ത് കൂട്ടം രൂപീകരിച്ച് സ്വന്തം രചനകൾ പ്രകാശിപ്പിക്കാൻ തുടർന്നും അവസരം നൽകും.
പ്രത്യേക രചന ശില്പശാലകളും ആസൂത്രണം ചെയ്യുന്നുണ്ട്. തങ്ങളെ സ്വാധീനിച്ച ഗുരുനാഥർക്ക് കത്തെഴുതാൻ അവസരം നൽകിയപ്പോൾ നിരവധി രക്ഷിതാക്കളാണ് കത്തെഴുത്ത് മൽസരത്തിൽ പങ്കാളികളായത്. പ്രകാശന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. ശശിധരൻ , പി.ടി.എ. പ്രസിഡണ്ട് പി. അജേഷ് , സി. ഗംഗാധരൻ നായർ , അബ്ദുൽ ഗഫൂർ, സിനി മാധവൻ , പാരൻ്റ് എഡിറ്റർ ട്യൂണ , വി.പി. രജിത, അധ്യാപകരായ കെ.പി. നൗഷാദ് , പ്രീത പീറ്റർ അശ്വതി എൻ നായർ , സി.അനഘ , ധനില , മിസ്രിയ പുള്ളാവൂർ പ്രസംഗിച്ചു.