നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: കാശ്മീരിന് പ്രത്യേക പദവി എടുത്ത കളയണമെന്നാവശ്യപ്പെട്ട് നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശസ്‌നേഹിയായ വ്യക്ത്യത്വമായിരുന്ന ഡോ: ശ്യാമപ്രസാദ് മുഖര്‍ജി. ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച് മാതൃക കാണിച്ച അദ്ദേഹത്തിന്റെ സ്വപ്നമായ കാശ്മീരിന്റെ പ്രത്യേക പദവിയായ 370ാം വകുപ്പ് എടുത്ത് കളഞ്ഞാണ് അദ്ദേഹത്തോടുള്ള ആദരവ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയതെന്നും ബി ജെ പ ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍ പറഞ്ഞു.
ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ 70ാം ബലിദാന ദിനത്തില്‍ മാരാര്‍ജി ഭവനില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ.പ്രേമന്‍, പവിത്രന്‍ പനിക്കല്‍, അഡ്വ.ഷിനോദ്, പ്രവീണ്‍ ശങ്കര്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.