ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

Kozhikode

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു സമൂഹതിന്ന് മുമ്പാകെ ആൻ്റിബയോട്ടിക്ക് റസിസ്റ്റൻസ് ബാക്ടിരിയയുടെ അപകടത്തെ കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാർമസിസ്റ്റുകളുടെ ശാസ്ത്രീയമായ ബോധവത്ക്കരണ ഇടപെടലുകൾ സമൂഹത്തിന് ഗുണപരമായി തീരുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു.
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ(KPPA),വിവിധ ഫാർമസി കോളേജുകൾ, സംയുകതമായി സംഘടിപ്പിച്ച പരിപാടി സ്വാഗത സംഘം കൺവീനർ ജയചന്ദ്രൻ.പി . സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാർമസി കൗൺസിൽ എക്സികുട്ടീവ് മെമ്പർ ടി സതീശൻ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റൻഡ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഡോ: വിനയ .ഒ. ജി., ഡോ: അൻജന ജോൺ, പ്രൊഫസർ രാജീവ് തോമസ്, ഡോ: ഷൈമോൾ.ടി,ഹംസ കണ്ണാട്ടിൽ, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു.
എം. ജിജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തുടർ വിദ്യാസ പരിപാടിയിൽ മഞ്ജു സി.എസ് ( അസോ : പ്രൊഫസർ ഇൻ ഫർമസി Govt മെഡിക്കൽ കോളേജ് ) ക്ലാസ് എടുത്തു.
ഫാർമ കൾചറൽ പ്രോഗ്രാമിന് നാസർ. പി പി, ജസ്‌ല പി പി എന്നിവർ നേതൃത്വം നൽകി.