കോഴിക്കോട്: കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സ്(ഡിപ്ലോമ ഇൻ മദ്‌റസ ടീച്ചർ എഡ്യുക്കേഷൻ) രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം 2025 ജനുവരി 1ന് രാവിലെ 9.30ന് കോഴിക്കോട് സി.ഡി ടവർ മുജാഹിദ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അഡ്വ. ഫാത്തിമ തഹ്‌ലിയ പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിക്കും.
അബൂബക്കർ നന്മണ്ട, സി.മരക്കാരുട്ടി, അബ്ദുസ്സലാം വളപ്പിൽ, അബ്ദുലത്തീഫ് മാസ്റ്റർ, ജമാൽ അത്തോളി, ആയിഷ ബി നടുവട്ടം, സൗദ ഒളവണ്ണ, ഹന്ന കെ.പി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. ഖുർആൻ, അറബി ഭാഷ, ഇസ്ലാമിക ചരിത്രം, കർമ്മ ശാസ്ത്രം, അധ്യാപന മനശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹത്തതായ പാഠ്യ പദ്ധതിയാണ് കോഴ്‌സിന് വേണ്ടി രൂപ കല്പന ചെയ്തിരിക്കുന്നത്.