വടകര: നാദാപുരത്ത് ചെരുപ്പ് കട തീ കത്തിനശിച്ചു. കക്കംവെള്ളിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ജാക്ക് കോസ്റ്റര്‍ ബ്രാന്‍ഡഡ് ചെരുപ്പ് വില്‍പ്പന കേന്ദ്രമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. ഷോര്‍ക്ക് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. കടയുടെ ബോര്‍ഡില്‍ നിന്നും ഉയര്‍ന്ന തീ ഒന്നാമത്തെ നിലയിലേക്ക് പടര്‍ന്നതോടെ മുഴുവന്‍ ചെരുപ്പുകളും കത്തിനശിക്കുകയായിരുന്നു. ചേലക്കാട് നിന്നും എത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഘവും പ്രദേശവാസികളും ചേര്‍ന്നാണ് തീ അണച്ചത്. 25 ലക്ഷം രൂപയുടെ പുത്തന്‍സ്‌റ്റോക്ക് കഴിഞ്ഞ ദിവസമാണ് കടയില്‍ എത്തിച്ചതെന്നും ഇവ മുകളിലത്തെ ഗോഡൗലാണ് സൂക്ഷിച്ചിരുന്നതെന്നുമാണ് ഉടമസ്ഥര്‍ അവകാശപ്പെടുന്നത്. കുമ്മങ്കോട് സ്വദേശി ഒതയോത്ത് അജ്മല്‍ അടങ്ങുന്ന ബിസിനസ് ഗ്രൂപ്പിന്റേതാണ് സ്ഥാപനം.