കൊണ്ടോട്ടി: മാപ്പിളപ്പാട്ടുകള്‍കൊണ്ട് സമ്പന്നമായ ”കുട്ടിക്കുപ്പായം” സിനിമയുടെ അറുപതാം വാര്‍ഷികം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ആചരിക്കുന്നു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി സിനിമയുടെ പ്രദര്‍ശനം, സെമിനാര്‍, സിനിമയിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗാനമേള എന്നിവ സംഘടിപ്പിക്കുന്നു.
ഒക്‌ടോബര്‍ 1-ന് ഉച്ചക്ക് 2.30-ന് അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ കുട്ടിക്കുപ്പായം സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സെമിനാര്‍ സംവിധായകനും കുട്ടിക്കുപ്പായം സിനിമയുടെ തിരക്കഥാകൃത്ത് മൊയ്തു പടിയത്തിന്റെ മകനുമായ സിദ്ദീഖ് ഷമീര്‍ ഉദ്ഘാടനം ചെയ്യും. അഭിനേത്രി നിലമ്പൂര്‍ ആയിഷ തന്റെ കുട്ടിക്കുപ്പായം സിനിമ അഭിനയ ഓര്‍മ്മകള്‍ പങ്ക് വെക്കും.
ടി.കെ. ഹംസ, കവി മണമ്പൂര്‍ രാജന്‍ ബാബു, അക്കാദമി വൈസ് ചെയര്‍മാനും ഗാനരചയിതാവുമായ പുലിക്കോട്ടില്‍ ഹൈദരാലി തുടങ്ങിയവര്‍ സംസാരിക്കും. ഫൈസല്‍ എളേറ്റില്‍, ഫിറോസ് ബാബു, പക്കര്‍ പന്നൂര്‍, പി. അബ്ദുറഹിമാന്‍, അലി കെ., എം. അജയകുമാര്‍, രാഘവന്‍ മാടമ്പത്ത്, സി.എച്ച്. മോഹനന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സാംസ്‌കാരിക സെമിനാറിനുശേഷം കുട്ടിക്കുപ്പായം സിനിമയിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ”ഇശലിമ്പം” ഗാനമേള അരങ്ങേറും.
കുട്ടിക്കുപ്പായം സിനിമ ഒക്‌ടോബര്‍ 2-മുതല്‍ 6-വരെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കും.
കുട്ടിക്കുപ്പായം സിനിമ ഒരാഴ്ച വൈദ്യര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും
കൊണ്ടോട്ടി: ”കുട്ടിക്കുപ്പായം” സിനിമയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് സിനിമ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ ഒക്‌ടോബര്‍ 1-മുതല്‍ ആറ് വരെ പ്രദര്‍ശിപ്പിക്കും. ആദ്യദിവസം പ്രദര്‍ശനം സൗജന്യമാണ്. ഒക്‌ടോബര്‍ 2 മുതല്‍ 6 വരെയുള്ള എല്ലാ ദിവസവും രാവിലെ 10.30, ഉച്ചക്ക് 2.30 വൈകിട്ട് 6-മണി എന്നിങ്ങനെ 3 പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്ന സംഘങ്ങള്‍ക്കുവേണ്ടിയാണ് പ്രദര്‍ശനം നടത്തുക. ഒരു പ്രദര്‍ശനത്തിന് 25 വരെ അംഗങ്ങളുള്ള ഒരു സംഘത്തിന് 500 രൂപയാണ് നിരക്ക്. ഒരു പ്രദര്‍ശനത്തിന് രണ്ട് സംഘങ്ങളിലായി അമ്പത് പേര്‍ക്ക് വരെ പ്രവേശനം ലഭിക്കും. സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, വായന ശാലകള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍ തുടങ്ങിയവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അഭ്യര്‍ത്ഥിച്ചു.