യു.ഡി.എഫ്. അധികാരത്തിൽ എത്തിയാൽ അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണും: ആബിദ് ഹുസൈൻ തങ്ങൾ .എം.എൽ.എ

Malappuram

അനന്താവൂർ : യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ നിയമനാംഗീകാരമുൾ
പ്പെടെയുള്ള അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക പാക്കേജ് നടപ്പാക്കി ആയിരക്കണക്കിന് അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കിയതെന്നുംപ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു.

കെഎസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതി ചെലൂർ സെവൻസ് അറീന പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകർക്ക് എം എൽ എ ഉപഹാരം നൽകി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കെ എസ് ടി യു കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും മാറാക്കര കെ
എൽ എം ഡായിലിസ് സെൻ്ററിന് അധ്യാപകരുടെ കാരുണ്യ സ്പർശം ഫണ്ട് കൈമാറുകയും പ്രത്യേക സപ്ലിമെൻ്റ് പ്രകാശനവും നടന്നു.

കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് കെ.എം. അബ്ദുള്ള, മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡൻ്റ് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. കെ എസ് ടി യു മുൻ സംസ്ഥാന പ്രസിഡൻ്റ് എം. അഹമ്മദ്, സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗം കെ. മുസ്തഫ, ജില്ലാ പ്രസിഡൻ്റ് എൻ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി കോട്ട ബീരാൻ കുട്ടി, ജില്ലാ ഭാരാഹികളായ കെ.എം. ഹനീഫ , ബഷീർ തൊട്ടിയൻ, ജലീൽ വൈരങ്കോട് , പി. അബൂബക്കർ,ടി.വി.റംഷീദ,പി.സാജിദ്, യൂനുസ് മയ്യേരി ഉപജില്ല ജനറൽ സെക്രട്ടറി എ.പി. സാബിർ ഭാരവാഹികളായ ടി.പി. സുൽഫിക്കർ ,റഹീംവലപ്പത്ത്, ഹഫ് സത്ത് അടിയാട്ടിൽ, കെ.പി. ഷാനിറ , ഷഫീഖ കോൽക്കളം, എ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ എ. ഇ ഒ.വി.കെ. ഹരീഷ്, പി.പി. സക്കരിയ്യ , പി.പി. അമീർ ഷാ മുഹമ്മദ്, അബ്ദുൽ നാസർ കാപ്പാട്ട് , കെ.പി. സുബൈദ, കെ.പി . അബ്ദുൽ വഹാബ്, ഹംസ മൂർക്കത്ത്, എം.കെ.എം .ഹിന്ദ്, ജമീല അമ്പായപ്പുള്ളി ,കെ. അലവികുട്ടി, കെ.ഇ. യഹ് യ സഹീർ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്.