അഗളി സ്കൂളിൽ ബേസ്ബോൾ കിറ്റ് വിതരണവും പഠനക്യാമ്പും പ്രൊഫ. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു

Palakkad

പാലക്കാട്‌ : അട്ടപ്പാടി അഗളി സ്കൂളിൽ ബേസ്ബോൾ കിറ്റ് വിതരണവും ഫിസിക്സ് പഠന ക്യാമ്പും നടന്നു. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഗളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ” ലോകം അഗളി സ്കൂളിലേക്ക് ” എന്ന പരിപാടിയോടനുബന്ധിച്ചാണ് ഫിസിക്സ് പഠന ക്യാമ്പും ബേസ് ബോൾ കിറ്റ് വിതരണവും നടന്നത്.

ലോക പ്രശസ്ത ഭൗതികശാസ്ത്ര അദ്ധ്യാപകനായ പ്രൊഫ. വിവേകാനന്ദൻ ആണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് . തുടർന്ന് അദ്ദേഹം” MOMENTOUSNESS OF MULTIFARIOUS TECHNOLOGIES IN QUOTIDIAN life ” എന്ന വിഷയത്തിൽ പഠനക്ലാസ്സും നടത്തി.

ബേസ്ബോൾ കിറ്റ് കുട്ടികൾക്കായി നൽകിയിരിക്കുന്നത് യുഎഇ ആസ്ഥാനമായുള്ള
ലിവറോ ഷിപ്പിംഗ് കമ്പനിയാണ്. വിവിധ വിദ്യാഭ്യാസ തലങ്ങളിൽ ഫിസിക്സ് പഠിപ്പിക്കുന്നതിൽ 35 വർഷത്തെ പരിചയ സമ്പത്തുള്ള അദ്ദേഹം 25-ഓളം പാഠപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

2005-ൽ യുനെസ്‌കോയിൽ നടന്ന ഇൻ്റർനാഷണൽ ഇയർ ഓഫ് ഫിസിക്‌സ് ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 2015ലും 2018ലും തുടർന്നുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകം അഗളി സ്കൂളിലേക്ക് എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് ഇത്തരമൊരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പഠനത്തോടൊപ്പം കുട്ടികൾക്ക് ഇത്തരം അവസരങ്ങൾ തുടർന്നും ലഭ്യമാക്കുമെന്നും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ് പറഞ്ഞു.

പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരി ആണ് ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡർ. പരിപാടിയിൽ അഗളി സ്കൂളിലെ പ്രധാന അദ്ധ്യാപിക ഷമി മോൾ, അധ്യാപകരായ സിസിലി , അവിനാശ്, കനിമോൾ എന്നിവരും പങ്കെടുത്തു .