കോഴിക്കോട്: കലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറവും കോട്ട പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രക്തബാങ്കുമായി സഹകരിച്ച് ദേശീയ രക്തദാന ദിനാചരണവും സന്നദ്ധ രക്തദാന ക്ക്യാമ്പും നടത്തി കോട്ടപ്പറമ്പ് ആശുപത്രിയിലെ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കോഴിക്കോട് ADM.മുഹമ്മദ് റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി സൂപ്രണ്ട് Dr. സുജാത M. അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരി Dr. ഖദീജ മുംതാസ് മുഖ്യാതിഥി യായിരുന്നു. ചടങ്ങിൽ കേരള ഹെൽത്ത് സർവീസ് അസിസ്റ്റന്റ് ഡയറക്ടർ Dr. PP പ്രമോദ് കുമാർ, ലയൺസ് ക്ലബ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി രമേശൻ കോരക്കത്ത്, RMO. Dr. ബിന്ദു, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം രക്ഷാധികാരി സിപിഎം അബ്ദുറഹിമാൻ ബിൻ അഹമ്മദ്, എന്നിവർ ആശംസ പ്രസംഗം നടത്തി.,, പ്രേമഗിരി, ജയകൃഷ്ണൻ മാങ്കാവ്, ഷാജി അത്തോളി എന്നിവർ സംസാരിച്ചു. കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് പ്രസിഡന്റ് സി അനിൽകുമാർ സ്വാഗതവും, സെക്രട്ടറി ഷാജഹാൻ നടുവട്ടം നന്ദിയും രേഖപ്പെടുത്തി.