പാലക്കാട്: മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), നാഷിദ (26), റിന്‍സി (18) എന്നിവരാണ് വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ദാരുണ സംഭവം.
കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരില്‍ ഒരാള്‍ വെള്ളിത്തില്‍ മുങ്ങിത്താണപ്പോള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റുരണ്ടുപേരും. അരയേക്കറോളം വിസ്തൃതിയുള്ള കുളമാണ്. പെണ്‍കുട്ടികള്‍ക്കൊപ്പം പിതാവും ഉണ്ടായിരുന്നു. പിതാവ് മറ്റൊരു ഭാഗത്ത് തുണി അലക്കുകയായിരുന്നു. നല്ല ആഴമുള്ള കുളമാണിത്.
കുളത്തിന് സമീപം തന്നെയാണ് ഇവരുടെ വീട്. റിന്‍സി ഒഴികെ രണ്ടുപേരും വിവാഹിതരാണ്. ഓണം അവധിക്ക് വീട്ടിലെത്തിയതായിരുന്നു അവര്‍. റിന്‍സി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മൂവരേയും ഉടനെ തന്നെ കരക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.