കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്പര്‍ശ് രണ്ടാം വാര്‍ഷികം

Wayanad

കല്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്പര്‍ശ് രണ്ടാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ നടക്കും. ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ രണ്ടാം വാര്‍ഷിക പരിപാടി മിര്‍സ ഇന്‍ (ടി പി ടൈല്‍സിന് സമീപം) അഡ്വ ടി സിദ്ധീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഡോ റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാര്‍ അഡ്വ ടി ജെ ഐസക്ക് അധ്യക്ഷത വഹിക്കും.