കുടുംബശ്രീ ജില്ലാ മിഷനിലും സി ഡി എസ്സിലും ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

Wayanad

കല്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷനിലും സിഡിഎസ്സിലുമായി ഹരിതകര്‍മ്മസേന പദ്ധതി നിര്‍വ്വഹണത്തിനായി ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹരിതകര്‍മ്മസേന ജില്ലാ കോ-ഓര്‍ഡിനേറ്റർ (HKS COD 2) ഹരിതകര്‍മ്മസേന സി.ഡി.എസ് കോ-ഓര്‍ഡിനേറ്റർ (HKS COD 3) എന്നീ തസ്തികകളിലേക്കാണ് നിയമനം. ജില്ലാ കോഓർഡിനേറ്റർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, 2 വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസ  ഓണറേറിയം 25000/ രൂപ.ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള (സ്ത്രീകൾക്ക് മാത്രം) സി.ഡി.എസ് കോ-ഓര്‍ഡിനേറ്റർ തസ്തകയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്/സി ഡി എസ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടോ എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

പരീക്ഷ ഫീസായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, രണ്ടാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്പറ്റ നോര്‍ത്ത്, 673122, ഫോണ്‍ 04936 299370, 8848478861 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്.