കോം എക്സ് 24″ പ്ലസ് ടു വിജയികളെ ആദരിച്ചു

Wayanad

പനമരം: വയനാട് ജില്ലാ കോമേഴ്‌സ് അസോസിയേഷന്റെ (ആക്ട് )ആഭിമുഖ്യത്തിൽ നടവയൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ വയനാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. *ആക്ട് ജില്ലാ പ്രസിഡണ്ട് കെ എൻ ഇന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി എം കെ ഉദ്ഘാടനം ചെയ്തു.

ഐസിഎ ഐ കോഴിക്കോട് ബ്രാഞ്ച് ട്രഷറർ വിനോദ് എൻ മുഖ്യാതിഥിയായിരുന്നു. ബിനോ ടി അലക്സ്, അജിത്ത് കാന്തി, പിസി തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വയനാട് ജില്ലയിൽ കൊമേഴ്സ് ഗ്രൂപ്പിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ **അതീന ആൽഫിൻ ടോമിനെ ശ്രീ ഷിവി. എം.കെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.

തുടർന്ന് മറ്റു വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. വിദ്യാർഥികൾക്കായി **കൊമേഴ്സ് സാധ്യതകൾ എന്ന വിഷയത്തിൽ സി എ. റിതേഷ് കാക്കരയുടെ കരിയർ ക്ലാസും ഉണ്ടായിരുന്നു. ആക്ട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനേഷ്.പി ആർ നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ *നന്ദന. ഡി.പി അവതരിപ്പിച്ച വയലിൻ ഫ്യൂഷനും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ചിന്റെ സഹകരണത്തോടുകൂടിയായിരുന്നു കോം എക്സ് 24 പ്രോഗ്രാം സംഘടിപ്പിച്ചത്.
99 വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. *ആക്ട് വയനാട് ട്രഷറർ ലിയോ ദേവസ്യ, അജീഷ്, ആൽബിൻ വിനീഷ്, ഷാജു സുജീറ, ബിയ, ഷിന്റോ, സുനിത, റീത്ത ബിന്ദു * തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..