കഥ / നാസിര്‍ പാലൂര്‍
എനിക്കൊരു
കുട്ടുകാരിയുണ്ടായിരുന്നു
എന്റെ വീടും
അവളുടെ വീടും
പകുത്തു ഒരു പാലം കണകെ
ഉയരമുള്ള കോൺക്രിറ്റ് കാലിൽ പണിത വെള്ളചാലു ഉണ്ടായിരുന്നു.
അണക്കെട്ടിൽ നിന്നും
ഷട്ടർ തുറക്കുബോൾ ഒഴു കിയെത്തുന്ന പരല്മീനുകളെ
ഞാനും എന്റെ കൂട്ടുകാരും
പിടിക്കുന്നത് അവൾ ദൂരെനിന്നു
കാണും.
ആകാശ ചുവപ്പുള്ള
ഒരു വൈകുന്നേരം
അക്വഡയിറ്റിന്റെ
കൈവരിയിൽ ചാരി നിന്നും
വടക്കോട്ട് കൈ ചുണ്ടി
വിശാലമായ നെൽപ്പാടം നോക്കി അവൾ പറഞ്ഞു.
,ആ കാണുന്ന വയലേലാം
ന്റെ ഉപ്പാന്റെ ത,
ഞാൻ തെക്കോട്ടു
കൈ ചൂണ്ടി പറഞ്ഞു
,അവിടെ ആ മരച്ചുവട്ടിൽ
ചാരി വെച്ചിരിക്കുന്ന ആ
സൈക്കിളിലേ
അതിന്റെ മേൽ
ചുരുട്ടി വെച്ചിരിക്കുന്ന
കയറിലെ
അതു മാത്രം
ന്റെ ഉപ്പാന്റെ സ്വന്തം…,
“അന്റെ ബാപ്പാക്ക് കിണറു കുഴിക്കുമ്പോൾ
അതിൽ ഇറങ്ങാൻ കയർ
ആവശ്യണല്ലോ കിണറേ “
അതും പറഞ്ഞു
അവൾ ചിരിച്ചുകൊണ്ട്
ചുവന്ന പൂക്കൾ തുന്നി പിടിപ്പിച്ച
പാവാടയും നിലത്തുടെ വലിച്ചിഴച്ചു
ഒരു സുഗന്ധം പരത്തി അകന്നു.
എന്റെ ഉപ്പാക്ക് കിണർ കുഴിക്കുന്ന പണിയായ ത്തിനാൽ എന്നെ കുട്ടുകാർ “കിണറേ “എന്നാണ്കളിയാക്കി വിളിക്കാറുള്ളത്
അവളെ കാണുമ്പോൾ
എന്റെ ഹൃദയത്തിൽ
തുന്നി പിടിപ്പിച്ച സ്നേഹത്തിന്റെ
ആഴത്തിൽ
ഞാൻ വയലും
കരയും ഓടി ഓടി ആസ്വദിച്ചു.
എന്റെ ലോകം അവളുടേ തായി
എന്റെ മുഷിഞ്ഞ സാഹിത്യ തോൾ സഞ്ചിയിലെ ഡയറിയുടെ താളിൽ
അവൾക്കു വേണ്ടി കവിതകൾ എഴുതി കൂട്ടി.
ഞാൻ കൈകുമ്പിളിൽ
കോരുന്നു വെള്ളത്തിലും
ആകാശ മഴ വിലിലും
നീണ്ടു മെലിഞ്ഞ വെളുത്ത
അവളുടെ സുന്ദരമുഖം
നിറഞ്ഞു നിന്നു.
ഒരിക്കൽ ബാപ്പ
അനേകം പടവുകളുള്ള
ഒരു കിണറുണ്ടാക്കി.
അടിയിൽ പാറയാണങ്കിലും
പാറയിടുകിൽ നിന്നും കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ തുള്ളി പോലെത്തെ വെള്ളംകൊണ്ട്
അത് നിറയാൻ തുടങ്ങി.
പുതിയ
കിണർ വെള്ളത്തിലേക്ക്
പിടിച്ചു വെച്ച സ്വർണ്ണ മീനിനെ ഇടുന്ന
സന്തോഷത്തിലായിരുന്നു
ആ വീട്ടിലെ ചെറിയ ആൺകുട്ടിയും
അവന്റെ ഇത്താത്തമാരും
കിണറ്റിൽ സ്വർണ വാലുള്ള മീൻ
തത്തി കളിച്ചു.
കുറച്ചു ദിവസമായി
അവൾ ഒരു കാർമേഘത്തിൽ
മറഞ്ഞു നിൽക്കുന്നതായി
എനിക്ക് തോന്നി
എന്റെ നിശബ്ദത
വഴിയിലും
ശബ്ദം വഴിയിലും ഞാൻ
അവളെ തിരഞ്ഞു
അവളുടെ നിഴലനക്കം നിലച്ച
തകർന്ന
വഴിയിലൂടെ ഞാൻ ഓടി
ഓരോ കുന്നും
മേടും അവളുടെ
അസാന്നിധ്യത്തിൽ
എന്റെ മേൽ കല്ലും
മണ്ണും നിറച്ചു.
മലയടിവാരത്ത്
ഞങ്ങൾ സാധനം
വാങ്ങിക്കുന്ന
കടയിലെ അരിചാകിൽ ചാരി നിന്ന്
അവളോട് സംസാരിക്കുന്നതും
വലിയ പണക്കാരുടെ വീട്ടിലെ പെൺകുട്ടിയാതുകൊണ്ടോ മറ്റോ
കടക്കാരൻ എന്നെ ആവശ്യമില്ലാതെ
വഴ്ക്ക് പറയുന്നതും ഞാൻ ഓർത്തു.
ബാപ്പയെ
സഹായിക്കുവനായി
കിണറിൽ ഇറങ്ങുവാനുള്ള
ഒരു വലിയ കയറുമായി ഞാൻ പോകുകയായിരുന്നു.
പെട്ടന്ന് അക്വഡയിറ്റിന്റെ കൈവരി
അവൾ ചാരി നിൽക്കുന്ന തായി
എനിക്ക് തോന്നി
പലരും കല്ലുകൊണ്ട് പ്രണയം കുറിപ്പ്
എഴുതുന്ന ആക്വഡയിട്ടിന്റെ കൈ വരിയിൽ
അവളും കിണർ എന്ന എന്റെ വിളിപേരിനു മേൽ അനേകായിരം പ്രാവശ്യം
കുത്തി വരഞ്ഞിരിക്കുന്നു.
അവൾ എന്റെ പ്രണയത്തെ
വെറുത്തിരിക്കുന്നു.
കയറെ…. കയറെ….
എന്ന് പുറകിൽ നിന്നും വിളിയുണ്ടാങ്കിലും
കയറി ൽ നിന്നും
കിണറില്ലേക്ക് ആദ്യം വീണത്
ഹൃദയം മായിരുന്നു.
കിണറ്റിലെ
സ്വർണ്ണ മീൻ അതിനു ചുറ്റും
സാവധാനം നിന്തി കൊണ്ടിരിന്നു.