ദോഹ: പത്രപവര്‍ത്തകനായ എ വി ഫര്‍ദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് എന്ന പുസ്തകം മലയാളികളുടെ സ്‌നേഹ സമ്മാനമായി ഖത്തര്‍ വേള്‍ഡ് കപ്പ് അംബാസിഡറും മുന്‍ ബ്രസീലിയന്‍ താരവുമായ കഫുവിന് സമ്മാനിച്ചു.
മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകമായി മലയാളി ഫാനുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബി ബി സി അല്‍ ജസീറ അന്താരാഷ്ട മാധ്യമങ്ങളിലൂടെ വൈറലായ ടി പി എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്.
ഖത്തര്‍ വേള്‍ഡ് കപ്പ് ഇന്ത്യന്‍ ഫാന്‍ ലീഡര്‍ ആന്റ് ഇന്ത്യന്‍ ഫോക്കല്‍ പോയിന്റ് സഫീര്‍ ചേന്ദമംഗലൂരുക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.