ശുചീകരണവും പ്രതിജ്ഞയുമായി മoഗലാട്

Kozhikode

ആയഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ മെമ്പർ എ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനവും പ്രതിജ്ഞയും എടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാർഡിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി. കടകളും വീടുകളും വൃത്തിയാക്കാൻ ഓരോരുത്തരും സ്വയം സേനകളായി പ്രവർത്തിച്ചാൽ ലക്ഷ്യം കൈവരിക്കാൻ കഴിയും.ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി വീടുകളിൽ സംസ്കരിച്ചും
അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ ഹരിത കർമസേനാ അംഗങ്ങൾക്ക് കൈമാറണമെന്നും മെമ്പർ പറഞ്ഞു.പനയുള്ളതിൽ അമ്മത് ഹാജി,ദാമോദരൻ മഞ്ചക്കണ്ടി, ബാലകൃഷ്ണൻ മാസ്റ്റർ അരീക്ക,കുന്നിൽ രമേശൻ മാസ്റ്റർ, മാലതി ഒന്തമ്മൽ, ആശാവർക്കർ റീന, മോളി പട്ടേരിക്കുനി, ദീപ തിയ്യർ കുന്നത്ത്, സതി തയ്യിൽ , നിഷ നുപ്പറ്റ വാതുക്കൽ തുടങ്ങിയവരോടെപ്പം തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു