കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി അഡ്വ. തങ്കച്ചന്‍ രചിച്ച ലോകസമാധാനം വികസനം പരിസ്ഥിതി വികസനം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 10ന് ഗാന്ധിഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ റിട്ടയര്‍ ജസ്റ്റിസ് കമാല്‍ പാഷാ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഡ്വ. ജയശങ്കര്‍, അഡ്വ. സി ആര്‍ നീലകണ്ടന്‍, പ്രശ്‌സ്ത കവി പി കെ ഗോപി തുടങ്ങിയവര്‍ സംബന്ധി ക്കും. പുരോസ്ഥിര വികസനം എന്ന പുതിയ ചിന്താധാരയുടെ പ്രഖ്യാപനം നടത്തുന്ന ഈ പുസ്തകം പരമ്പരാഗത പരിസ്ഥിതി വികസന പ്രവര്‍ത്തന നയങ്ങള്‍ നിയമങ്ങള്‍ എന്നിവയില്‍ വന്ന ഗൗരവമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ഇത്തരം തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ശീതോഷ്ണ മേഖലയില്‍ മനുഷ്യവാസം തീരെ സാധ്യമല്ലാത്ത ആദ്യ പ്രദേശമായി കേരളം മാറുമെന്ന ശക്തമായ മുന്നറിയിപ്പും നല്‍കുന്നു.
സൈഗതം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേരളത്തില്‍ ശരാശരി ഓരോ 5 സെന്റ് ഭൂമിയിലും കെട്ടിടങ്ങള്‍ വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ ഉണ്ടാകുന്ന പരിസ്ഥിതി വികസന പ്രശ്‌നസകള്‍ നീലഗിരി ജൈവ മേഖല അതീവ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന വസ്തുത ദേശീയ പാത 266ലെ രാത്രി യാത്ര നിരോധനം ബഫര്‍സോണ്‍ എന്നിവ ഭൗമോപരിതലം കുറയുന്നതിന്റെ കാരണങ്ങള്‍ വന്യമൃഗശല്യമൊഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കാടും നാടും വേര്‍തിരിക്കല്‍ എന്നിവയെല്ലാം പുസ്തക ത്തില്‍ ചര്‍ച്ചചെയ്യുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പുസ്തക രചയിതാവ് അഡ്വ. തങ്കച്ചന്‍, കെ കെ മുജീബ് റഹ്മാന്‍, പി എ അബ്ദുല്‍ കലാം, പി ടി ആസാദ്, ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.