ഐ വി ശശാങ്കൻ ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു

Kozhikode

കോഴിക്കോട്: സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവും ജനയുഗം യൂണിറ്റ് മാനേജരും ജില്ലയിലെ സമാധാന- സൗഹൃദ സാംസ്കാരിക- പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന ഐ വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

സിപിഐ ജില്ലാ കൗൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ്, പി കെ നാസർ എന്നിവർ സംസാരിച്ചു. സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു, നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, ജില്ലാ കൗൺസിൽ അംഗം സി കെ ബിജിത്ത് ലാൽ തുടങ്ങിയവർ സംബന്ധിച്ചു.

അനുസ്മരണ സമ്മേളനം ഇന്ന്
കോഴിക്കോട്: ഐ വി ശശാങ്കൻ അനുസ്മരണ പൊതു സമ്മേളനം ഇന്ന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കോർണേഷൻ തിയ്യേറ്ററിന് സമീപം സ്റ്റേഡിയം കോർണറിൽ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.

മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുക്കും. ഈ വർഷത്തെ ഐ വി സ്മാരക പ്രഭാഷണം ‘ഭാവികേരളത്തിന്റെ വികസന വീക്ഷണങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ജിനു സക്കറിയ ഉമ്മൻ നടത്തും. സിപിഐ നേതാക്കളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, ടി വി ബാലൻ, ഇ കെ വിജയൻ എംഎൽഎ, കെ കെ ബാലൻ എന്നിവർ പങ്കെടുക്കും.