മതസൗഹാർദം തകരുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും

Kozhikode

കോഴിക്കോട് : സമൂഹത്തിൽ നില നിന്ന് വരുന്ന സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പരസ്പര സാഹോദര്യത്തിന്റെയും കടക്കൽ കത്തിവെക്കുന്ന രീതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവണതകളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ രംഗത്തെ ഇടപെടലുകളും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മാങ്കാവ് മണ്ഡലം പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ഇത്തരം നീക്കങ്ങൾക്കെതിരെ മാതൃകപരമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും സമൂഹം ജാഗ്രത കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷെറർ കെ സജ്ജാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബ്ദുറസാഖ് അത്തോളി, പി സി ജംസീർ,മകബൂൽ അത്തോളി,ഫൈസൽ കമ്പിളി പറമ്പ്, എന്നിവർ പ്രസംഗിച്ചു. വിസ്‌ഡം മണ്ഡലം സെക്രട്ടറി കബീർ മങ്കാവ് സ്വാഗതവും മണ്ഡലം യൂത്ത് വിംഗ് സെക്രട്ടറി അസ്‌ലം നന്ദി യും പറഞ്ഞു.