ഇന്ത്യയിലെ ഏറ്റവും മികച്ച കല്പിത സർവകലാശാലയാകാൻ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി

Thiruvananthapuram

എ.ഐ.എം.ആർ.ഇ യിലൂടെ വ്യാവസായികാധിഷ്ഠിത വിദ്യാഭ്യാസവും നൂറു ശതമാനം പ്ലേസ്മെന്‍റും

ഏരീസ് ഇൻ്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (AIMRI) നൂറുൽ ഇസ്ലാം സെന്റർ ഓഫ് ഹയർ എജുക്കേഷൻ ( NICHE) സർവ്വകലാശാലയും ഔദ്യോഗികമായി ഒന്നിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച കൽപ്പിത സർവ്വകലാശാല (‘ഡീംഡ് ടു ബി യൂണിവേഴ്സിറ്റി’) എന്ന തലത്തിലേക്ക് NICHE എത്തുകയാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കി 100% ജോലിയും കുട്ടികൾക്ക് ഉറപ്പാക്കി കൊണ്ടുള്ള പ്രൊജക്റ്റ്‌, കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. AIMRI യുമായുള്ള സഹകരണത്തിലൂടെ അക്കാഡമിക്സിനെ ഉന്നതങ്ങളിലേക്ക് എത്തിയ്ക്കുക , വ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം ലഭ്യമാക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പഠന വിഷയമാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നിവയൊക്കെയാണ് ലക്ഷ്യമിടുന്നത്.

എഐഎംആർഐ ഡയറക്ടർ ലക്ഷ്മി അതുലും , NICHE സർവകലാശാലയുടെ പ്രോ ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മായ ഫൈസൽ ഖാനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. AIMRI ജീവനക്കാർ , അധ്യാപകർ , വ്യവസായ മേഖലയിലെ പ്രൊഫഷണലുകൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി .
മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് വ്യാവസായിക മേഖലകളിലെ പ്രൊഫഷണലുകൾ അറിയിച്ചു.

ഏറ്റവും മികച്ച മൾട്ടിപ്ലക്സ് തിയേറ്ററുകളിലൊന്നായ ഏരീസ് പ്ലെക്‌സുമായി സഹകരിച്ച് ലോകോത്തര വിദ്യാഭ്യാസ 3D തിയേറ്റർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും യൂണിവേഴ്സിറ്റിയിൽ ഇതിന്റെ ഭാഗമായി നടപ്പാക്കും.
നൂതന സാങ്കേതികവിദ്യയും 3D ഐ-വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠനം മെച്ചപ്പെടുത്താനാകും.

NICHE ൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ റെക്കോർഡിംഗ്, ഡബ്ബിംഗ് സ്റ്റുഡിയോയിലും പരിശീലനം പൂർത്തിയാക്കി പുറത്തുവരുന്ന കുട്ടികൾക്ക് ഏരീസ് വിസ്മയാസ് മാക്‌സുമായുള്ള സഹകരണത്തിലൂടെ അത്യാധുനിക ഡബ്ബിംഗ്, മിക്സിംഗ് തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളെ കുറിച്ചും കൃത്യമായ പരിശീലനവും ലഭ്യമാക്കും .വിദ്യാർത്ഥികളെ സമകാലിക സാങ്കേതി വിദ്യകൾ ഉപയോഗിക്കുന്നതിൽ സജ്ജരാക്കുന്നതിനും വ്യവസായ മേഖലയ്ക്ക് ആവശ്യമുള്ളവരാക്കി മാറ്റുന്നതിനും ARIES – NICHE സ്കിൽ എൻഹാൻസ്മെന്റ് ആൻഡ് പ്ലേസ്മെന്റ് ഇൻക്യുബേറ്ററിലൂടെ സാധിക്കും .

“ഈ സഹകരണത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ NICHE സർവ്വകലാശാലയെ, മികവിന്റെ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എഐഎംആർഐ, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സിഇഒയും ചെയർമാനുമായ സർ സോഹൻ റോയ് പറഞ്ഞു. അക്കാദമിക് മികവിനെ വ്യവസായ ആവശ്യങ്ങൾക്കൊപ്പം സമന്വയിപ്പിച്ച് , ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനുവേണ്ടി കുട്ടികളെ സജ്ജമാക്കുമെന്നും
അദ്ദേഹം പറഞ്ഞു.

വിപ്ലവകരമായ കണ്ടുപിടുത്തമായ എഫിസം എന്ന എച്ച് ആര്‍ വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ടൂള്‍ അടക്കം 250 ഓളം അതുല്യമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

“എഐഎംആർഐയുമായി സഹകരിക്കുന്നതിലൂടെ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലകളിലെ സാങ്കേതിക വിദ്യകൾ, സമകാലിക പഠന രീതികൾ എന്നിവ കൂടുതൽ മനസ്സിലാക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട് എന്നും ഫൈസൽ ഖാൻ പറഞ്ഞു.

AIMRI – NICHE : വിദ്യാർഥികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ

വ്യവസായ നൈപുണ്യ വികസന പരിപാടി: എഐഎംആർഐയുമായി സഹകരിച്ച്, സാമൂദ്രിക വ്യാവസായിക മേഖലയിലെ പരിശീലനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഈ രംഗത്ത് ജോലി ചെയ്യാനുള്ള മികവ് ഉറപ്പാക്കുന്നു.

റസിഡൻഷ്യൽ സിവിൽ സർവീസ് പ്രോഗ്രാം: സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് മുന്തിയ പരിശീലനം നൽകുന്നതിന്, ഇന്ത്യയിലെ മുൻനിര ഐഎഎസ് കോച്ചിംഗ് സെൻ്ററായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

റെസിഡൻഷ്യൽ ഡിഫൻസ് ട്രെയിനിംഗ് പ്രോഗ്രാം: NICHE ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലൂടെ വരും തലമുറയ്ക്ക് സൈനിക മേഖലയിലെ സേവനത്തിലേക് പ്രവേശിക്കാൻ അനുയോജ്യമായ തലത്തിലുള്ള പരിശീലനം ലഭ്യമാക്കുന്നു.

AIMRI

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള മുഖ്യഘടകമായി നിലകൊള്ളുന്ന ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (AIMRI), വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഡോക്ടറേറ്റ് കരസ്ഥമാക്കാൻ അർഹരായ വ്യക്തികളെ പ്രാപ്തരാക്കുന്നു . സ്‌കൂള്‍ തലത്തില്‍ തന്നെ കരിയര്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സഹായിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കുന്നതിന് എഐഎംആർഐ ഇൻഡസ്ട്രിയൽ മെറ്റാവേഴ്സ് സര്‍വകലാശാല സ്ഥാപിക്കാനും ഗോത്രവർഗ്ഗ മേഖലകളിലെ വിദ്യാലയങ്ങളിലടക്കം 3ഡി തിയറ്റര്‍ ക്ലാസ്മുറികള്‍ സ്ഥാപിച്ച് ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

നിഷ്: വിദ്യാഭ്യാസരംഗത്ത് നവീന മാതൃകകൾ സൃഷ്ടിച്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള NICHE യൂണിവേഴ്‌സിറ്റി (നൂറുൽ ഇസ്‌ലാം സെൻ്റർ ഫോർ ഹയർ എജ്യുക്കേഷൻ എന്ന കൽപിത സർവകലാശാല ( ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ), എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, കല, ശാസ്ത്രം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ നിരവധി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇന്നത്തെ വ്യാവസായികമേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയതുകൊണ്ട് തന്നെ ആധുനിക തൊഴിൽ രംഗത്തെ ഏതു വെല്ലുവിളികളും നേരിടാൻ പഠനകാലത്ത് തന്നെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ യൂണിവേഴ്സിറ്റിക്ക് സാധിക്കുന്നു.

അന്തർദ്ദേശീയ നിലവാരമുള്ള പാഠ്യപദ്ധതിയും സെമിനാറുകളും പ്രായോഗിക പരിശീലനങ്ങളും ആഗോള മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ഒപ്പം മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരായി വളർന്നു വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.