കോഴിക്കോട്: കുന്ദമംഗലം ഉപജില്ല ശാസ്ത്ര – ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ -ഐ ടി മേള- “ശാ സ്ത്രോത്സവം -24” ആർ.ഇ.സി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. എൽ.പി, യു.പി, ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ നിന്നായി 1700 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു.
ശാസ്ത്ര വിസ്മയങ്ങളുടെ ചെപ്പ് തുറന്ന മേളയിൽ നിരവധി മോഡലുകളും ഗവേഷണ പ്രൊജക്ടുകളും കലക്ഷനുകളും പ്രദർശനത്തിനെത്തി. ജില്ലാ പഞ്ചായത്ത് അംഗം സുധ കുമ്പളത്ത് ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് ആമുഖ ഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സബിത സുരേഷ് , പി.ടി.എ പ്രസിഡണ്ട് കെ.പി. ലിനീഷ് , എം പിടിഎ പ്രസിഡൻ്റ് സൗമ്യ പ്രിൻസിപ്പാൾ പി. ജിജി , വി.എച്ച്. എസ്.സി പ്രിൻസിപ്പൽ എസ്. ഷാഹിന , പ്രധാനാധ്യാപിക എം. ശ്രീകല , ബി.പി.സി മനോജ് , എച്ച്.എം ഫോറം കൺവീനർ എം. യുസഫ് സിദ്ധീഖ് , വിവിധ ക്ലബ്ബ് കൺവീനർമാരായ കെ സജീഷ്, പി.സുജിത്ത്, ടി.എസ് രമ്യ , സി എംഷീജ , കെ.പി ശ്രീജിത്ത്, കോ-ഓർഡിനേറ്റർ ശുക്കൂർ കോണിക്കൽ പ്രസംഗിച്ചു