കമ്പിളിപറമ്പ്: ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 മെയ് 8 ബുധനാഴ്ച വൈകിട്ട് 7മണി മുതൽ കമ്പിളിപറമ്പ് നൂറുൽ ഇസ്‌ലാം മസ്ജിദിൽ വെച്ച് നടക്കുന്ന ‘ഉസ്‌റത്തുൻ ഹസന’ ഫാമിലി ഗാതറിങ്ങിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ‘ശാന്തി തേടുന്ന കുടുംബം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബാന്തരീക്ഷം ഉറപ്പു വരുത്തി കുടുംബ ഭദ്രത സാധ്യമാക്കാൻ ആവശ്യമായ ബോധവൽക്കരണം വിശ്വാസി സമൂഹത്തിന് മഹല്ല്തോറും നൽകുക എന്നതാണ് ‘ഉസ്‌റത്തുൻ ഹസന’ കുടുംബ സംഗമങ്ങൾ കൊണ്ട് ഐ.എസ്.എം ലക്ഷ്യം വെക്കുന്നതെന്ന് മാങ്കാവ് മണ്ഡലം പ്രസിഡണ്ട് ഫിറോസ് പുത്തൂർമഠം, സെക്രട്ടറി അസ്‌ലം എം.ജി നഗർ എന്നിവർ അറിയിച്ചു.
