ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് കീരിയങ്ങാടി കനാല്‍ റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം വടകര പോലീസില്‍ ഏല്‍പ്പിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രനാണ് സ്‌റ്റേഷന്‍ ഹൗസിങ്ങ് ഓഫീസര്‍ പി എം മനോജിന് കൈമാറിയത്. സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം വടകര സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്ന് കൈപ്പറ്റണമെന്ന് എസ് എച്ച്.ഒ അറിയിച്ചു.