അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം: ഐ.എസ്.എം

Kozhikode

നരിക്കുനി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ സമൂഹത്തിൽ ദിനംപ്രതി വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും, ആത്മീയ ചൂഷകർക്കെതിരെയും ബോധവൽക്കരണം ശക്തമാക്കണമെന്ന് ഐ.എസ്.എം ‘കനൽ’ നരിക്കുനി ഏരിയ സംഗമം അഭിപ്രായപ്പെട്ടു.

സംഗമം അബ്ദുൽ ഗഫൂർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് ഉദ്ബോധനം നടത്തി. നൗഷാദ് കരുവണ്ണൂർ, സെയ്ദ് മുഹമ്മദ് കുരുവട്ടൂർ, സുബൈർ മദനി, അഫ്‌സൽ പട്ടേൽത്താഴം, ഷിയാസ് മാസ്റ്റർ, അബ്ദുൽ മജീദ്, ജംഷീദ്‌ നരിക്കുനി എന്നിവർ സംസാരിച്ചു.