തീവണ്ടി യാത്രക്കാരൻ മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം: സി ഐ ആർ യു എ

Kozhikode

.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽയൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

റീജിയണൽ ഓഫീസിൽ ചേർന്ന യോഗത്തിൽ കൺവീനർഎ. ശിവ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. അടുത്തകാലത്തായി ട്രെയിൻ അപകടങ്ങൾ, തീവണ്ടികളിൽ തിരക്കും അതിക്രമങ്ങളും, യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാരുടെയും,ജീവനക്കാരുടെയും അവകാശ സംരക്ഷണവും,സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് എത്രയും വേഗം ചെന്നൈയിൽ വിപുലമായ യോഗം ചേർന്ന് ഭാവി പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് അധ്യക്ഷൻ യോഗത്തിൽ അറിയിച്ചു.

കൺവീനർമാരായ പി. ഐ. അജയൻ,ടി പി വാസു, അഡ്വ. എം. കെ. അയ്യപ്പൻ, ഡോ. അഖിൽ എന്നിവർ സംസാരിച്ചു. ദേശീയ കൺവീനർ സൺഷൈൻ ഷോർണൂർ സ്വാഗതവും സി സി. മനോജ്‌ നന്ദിയും രേഖപ്പെടുത്തി.