കുടുംബ കൂട്ടായ്മകളിൽ ധാർമ്മിക ബോധവൽക്കരണം അനിവാര്യം: കെ എൻ എം മർകസുദ്ദഅവ

Kozhikode

നരിക്കുനി : പുതു തലമുറയെ ബാധിച്ച ജീർണ്ണതകൾക്കെതിരെ ശക്തമായ ബോധവൽക്കരണം കുടുംബകൂട്ടായ്മകളിൽ അനിവാര്യമാണെന്ന് നരിക്കുനി നൻമ നിലയത്തിൽ നടന്ന കെ .എൻ .എം മർകസുദ്ദഅവ കൊടുവള്ളി വെസ്റ്റ് മണ്ഡലം എൻറിച്ച് കോൺക്ലേവ് അഭിപ്രായപ്പെട്ടു. ധാർമ്മിക പാഠങ്ങൾ പകർന്ന് നൽകുമ്പോൾ മാത്രമേ വ്യക്തി സംസ്കരണം സാധ്യമാകൂ എന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രതിനിധി അഫ്താഷ് ചാലിയം കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. എൻ.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ടി, അബ്ദുൽ ഗഫൂർ , പ്രസിഡണ്ട് പി.ടി, അബ്ദുൽ മജീദ് സുല്ലമി , പി. അസയിൽ സ്വലാഹി , ശുക്കൂർ കോണിക്കൽ , വി. അബ്ദുൽ ഹമീദ് , പി. ഇബ്രാഹീം കുട്ടി പ്രസംഗിച്ചു.