ഖുർആൻ പഠിതാക്കളുടെ ജില്ലാതല സംഗമം സമാപിച്ചു
കണ്ണൂർ: മദ്രസാ വിദ്യാഭ്യാസത്തിന്റെ പേരിൽ വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന ശക്തികളെ തിരിച്ചറിയണമെന്ന് ഐ എസ് എം കണ്ണൂർ ജില്ലാ കമ്മിറ്റി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഖുർആൻ പഠിതാക്കളുടെ ജില്ലാതല സമ്മേളനം അഭിപ്രായപ്പെട്ടു.
മതപഠനം മനുഷ്യന് സ്നേഹവും സാഹോദര്യവും ആണ് പ്രധാനം ചെയ്യുന്നത്. പരസ്പരം അറിയാനും അടുക്കാനും ഉള്ള ഇടങ്ങൾ തുറക്കുകയാണ് അത് ചെയ്യുന്നത്, അതിനുപകരം വർഗീയ ചേരിതിരിവ് ഉണ്ടാകുന്ന പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറി നിൽക്കണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു. വെളിച്ചം ക്യു എച് എൽ എസ് കണ്ണൂർ ജില്ലാ സംഗമം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഹസ്സൻകുഞ്ഞി അരിപ്പമ്പ്ര അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ചു കൊണ്ട് ഷൌക്കത്ത് അലി അൻസാരി, അൻസാർ നന്മണ്ട, ഷമീമ ഇസ്‌ലാഹിയ, റഹ്മത്തുള്ള സ്വലാഹി, അബ്ദുൽ സത്താർ കൂളിമാട്, കെ എം എ അസീസ്, ജൈസൽ പരപ്പനങ്ങാടി, ഷംസീർ കൈതേരി തുടങ്ങിയവർ സംസാരിച്ചു. ഖുർആൻ ആസ്വാദനം എന്നെ തലക്കട്ടിൽ നടന്ന സെഷനിൽ ദാറുൽ ബയ്യിന, ദയാനഗർ ഹിഫ്ള്ൽ ഖുർആൻ തുടങ്ങിയ സ്ഥാപനത്തിലെ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു.
ഗുരുക്കൂട്ടം ഖുർആനിന്റെ അറിവ് പകരം എന്നെ സെഷനിൽ നൗഫൽ പാപ്പിനിശ്ശേരി, അഹമ്മദ് സദാദ്, നൗഷാദ് സ്വലാഹി, റിഫാനാ പറോൾ, അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. കെ എൻ എം ജില്ലാ പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി, സെക്രട്ടറി ഡോ: എ എ ബഷീർ, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, അഹമ്മദ് പരിയാരം, ഉമ്മർ ടി പി, ഐ എസ് എം ജില്ലാ സെക്രട്ടറി മുഹമ്മദ് അക്രം സി ഓ ടി, റാഷിദ് മുണ്ടേരി, ഷഫീഖ് ഇലാഹി, ഹുസൈൻ ഉളിക്കൽ, ഫസലു റഹ്മാൻ, അക്ബർ എലങ്കോട് ശംസുദ്ധീൻ ഉളിയിൽ, റഫീഖ് കടവത്തൂർ, ബേസിൽ കൈതേരി, ബാസിൽ കൈതേരി, നിഷാൻ തമ്മിട്ടോൺ, മൻസൂർ തളിപ്പറമ്പ്, ഷംസീർ തളിപ്പറമ്പ്, സക്കീന ടീച്ചർ, നസീമ ബഷീർ, തുടങ്ങിയർ പങ്കെടുത്തു.