ഐ എന്‍ എല്‍ ജില്ലാതല രാഷ്ട്രീയ ശില്‍പശാലക്ക് തുടക്കമായി

Kozhikode

കോഴിക്കോട്: ഐ എന്‍ എല്‍ ജില്ലാ തല രാഷ്ട്രീയ ശില്‍പ ശാലക്ക് തുടക്കമായി. ജില്ലയിലെ മുഴുവന്‍ മണ്ഡലം പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ശില്‍പശാലകള്‍ തുടര്‍ന്ന് നടക്കും. വേദി ഓഡിറ്റോറിയത്തില്‍(കൈരളി കോംപ്ലക്‌സ്) നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി അച്ചുതണ്ട് സംസ്ഥാനത്ത് വിലപ്പോവില്ലെന്നും ഇടതുപക്ഷം ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ എല്‍ന് അതില്‍ മുഖ്യ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അഹമദ് ദേവര്‍കോവില്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷതിന് മാത്രമേ മതേതര ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ എന്നും സാമുദായിക ധ്രൂവീകരണം നടത്തുന്ന ശക്തികളെ തിരിച്ചറിയണമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ നാസര്‍, ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ എപി മുസ്തഫ സമദ് നരിപ്പറ്റ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ജില്ലാ ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്‌മാന്‍ സ്വാഗതവും പിഎന്‍കെ അബ്ദുള്ള നന്ദിയും പറഞ്ഞു.