നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കൊച്ചി: ഇത്തവണത്തെ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഗോകുലം ഗോപാലന്. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ് എഫ് പി എസ് കെ) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഗോകുലം ഗോപാലനെ തേടി എത്തിയത്. ഞായറാഴ്ച വൈകിട്ട് എറണാകുളം ഹോട്ടല്‍ ലെ-മെറിഡിയനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാര സമര്‍പ്പണം നടത്തും. വ്യവസായി എം എ യൂസുഫലി, പ്രമുഖ ബാങ്കുകളുടെ എം ഡി, സി ഇ ഒമാര്‍ എന്നിവര്‍ സംബന്ധിക്കും.
കേരളത്തിലെ സാമ്പത്തിക മേഖലയ്ക്ക് സംഭാവന നല്‍കുന്ന വ്യക്തികളെയാണ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
1969ല്‍ ചെന്നൈയില്‍ ആരംഭിച്ച ശ്രീ ഗോകുലം ചിറ്റ്‌സ് ആന്റ് ഫൈനാന്‍സിന്റെ സ്ഥാപകനാണ് ഗോകുലം ഗോപാലന്‍. അഞ്ഞൂറില്‍പ്പരം ശാഖകളും 8000 കോടിയിലധികം രൂപയുടെ വിറ്റുവരവുമുണ്ട്.
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബ്‌സ് കേരള അവാര്‍ഡുകള്‍ക്ക് പുറമെ ചെസ് ടൂര്‍ണ്ണമെന്റ്, ഫുട്‌ബോള്‍, ബാഡ്മിന്റന്‍ ടുര്‍ണമെന്റ് തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് എസ് എഫ് പി എസ് കെ ജനറല്‍ സെക്രട്ടറി കെ യു ബാലകൃഷ്ണന്‍, എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സി പി മോഹന്‍ദാസ്, ട്രഷറര്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.