ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിന്‍ സി ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മധുരക്കിഴങ്ങിന്റെ ഉപയോഗം കാരണം സാധ്യമാകും. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഉപയോഗം നല്ലതാണ്.
ഗ്ലൈസമിക് സൂചിക വളരെ കുറവുള്ള കിഴങ്ങുവര്‍ഗ്ഗമാണ് മധുരക്കിഴങ്ങ്. ഫൈബറും ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ എ ധാരണം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും മധുരക്കിഴങ്ങിന്റെ ഉപയോഗം ഗുണപ്രദമാണ്.
മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നതായാല്‍ അസിഡിറ്റി, മലബന്ധം തുടങ്ങിയവരെ നിയന്ത്രിക്കാന്‍ കഴിയും. ഫൈബറിന്റെ സാന്നിധ്യം ധാരമുള്ളതിനാല്‍ തന്നെ ദഹനം മെച്ചപ്പെടുത്തുന്നതിനും ഇതിന്റെ ഉപയോഗം ഫലപ്രദമാണ്. ബീറ്റ കരോട്ടിനും ചര്‍മ്മത്തെ പോഷിപ്പിക്കുന്ന പോഷകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കലോറി കുറവായ മധുരക്കിഴങ്ങില്‍ കൊഴുപ്പ് ഒട്ടുംതന്നെ അടങ്ങിയിട്ടുമില്ല.