ജിദ്ദ: ”സാമൂഹ്യ സുരക്ഷക്ക് ധാർമ്മിക ജീവിതം” എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ തലത്തിൽ ത്രൈമാസ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2024 ഒക്ടോബർ 15 മുതൽ 2025 ജനുവരി 15 വരെ നടത്തപ്പെടുന്ന ക്യാമ്പയിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾക്ക് രൂപം കൊടുത്തതായി ക്യാമ്പയിൻ ദേശിയ സംഘാടക സമിതി അറിയിച്ചു.
സൗഹൃദ സദസ്സ്, പ്രവർത്തക സംഗമം, യൂത്ത് മീറ്റ് , വനിതാ സംഗമം, സോഷ്യൽ മീഡിയാ അവൈർനസ് പ്രോഗ്രാം, ബഹുജന സംഗമം, ടീൻസ് മീറ്റ്, മത സൗഹാർദ്ദ സംഗമം, പാരന്റ്സ് മീറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പയിൻ കാലയളവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാൻ ഫാറൂഖ് സ്വലാഹി (ജിസാൻ), ജനറൽ കൺവീനർ ജരീർ വേങ്ങര (ജിദ്ദ), കൺവീനർ യൂസുഫ് കൊടിഞ്ഞി, ഫൈനാൻസ് സിറാജുദ്ധീൻ തയ്യിൽ (റിയാദ്), പ്രോഗ്രാം കൺവീനർ ഷാജഹാൻ ചളവറ (റിയാദ്), അസി. കൺവീനർ അസ്‌കർ ഒതായി (ബുറൈദ) പബ്ലിസിറ്റി കൺവീനർ സലിം കടലുണ്ടി (ജുബൈൽ) എന്നിവരെ തിരഞ്ഞെടുത്തു .
ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി സലാഹ് കാരാടൻ (ജിദ്ദ), സലിം കാരക്കുന്നത്ത് (മക്ക), ജമാൽ പികെ (ദമ്മാം) അബ്ദുൽ സത്താർ (ജുബൈൽ) ആശിഖ് (ബുറൈദ) നസീർ (ഖോബാർ ) ബാവ താമരശ്ശേരി (അൽ ഹസ്സ ) എന്നിവരെയും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ഹകീം (റിയാദ്) , ശകീൽ ബാബു (ജിദ്ദ), വഹാബ് (ജുബൈൽ), MVM നൗഷാദ് (ദമ്മാം), ഉബൈദ് കക്കോവ് (ഖോബാർ ) എന്നിവരെയും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായി അബ്‍ദുൾ ജബ്ബാർ (റിയാദ്), അൻഷദ് കാവിൽ (ദമ്മാം), ജൈസൽ അബ്ദുറഹ്മാൻ (ജിദ്ദ), ഷിബു അബ്ദുൽ മജീദ് ,ഷുക്കൂർ മൂസ (ജുബൈൽ). എന്നിവരെയും തിരഞ്ഞെടുത്തു .
ഒക്ടോബർ 18 ന് റിയാദിൽ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങിൽ മത സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഉച്ചക്ക് ഒരു മണി മുതൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.