നാടകപ്രേമികളുടെ മനം നിറച്ച് മനസ്സ് നാടക വിരുന്ന് തുടങ്ങി

Thiruvananthapuram

തിരുവനന്തപുരം : മനസ്സ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാടകവിരുന്ന് കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ ആരംഭിച്ചു. നാടക വിരുന്നിന്റെ ഉദ്ഘാടനം എം. വിൻസെന്റ് എം എൽ എ നിർവഹിച്ചു . മനസ്സ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ അധ്യക്ഷനായിരുന്നു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, മനസ്സ് ജനറൽ സെക്രട്ടറി കരുംകുളം ബാബു, വൈസ് പ്രസിഡന്റ് എസ്. ആർ കൃഷ്ണകുമാർ, ചലച്ചിത്ര സംവിധായകൻ സജിൻലാൽ എന്നിവർ സംസാരിച്ചു . തുടർന്ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ അരങ്ങേറി.
എല്ലാ ദിവസവും വൈകിട്ട് 6.45 നാണ് നാടകം. ഒക്ടോബർ 15 ചൊവ്വാഴ്ച
വടകര വരദയുടെ നാടകം അമ്മ മഴക്കാറ്. 16 ന് തിരുവനന്തപുരം നാടകനിലയത്തിന്റെ നാടകം നിലാവ്. 17 ന് വൈകിട്ട് 5.45 ന് ചലച്ചിത്ര, ടിവി നടൻ കെ.എ അസീസ്സ് അനുസ്മരണ സമ്മേളനം നടക്കും.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. കവിയും സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായിരിക്കും.അയിലം ഉണ്ണികൃഷ്ണൻ, ചന്ദ്രസേനൻ, രാജാ അസീസ്സ്, കാഞ്ഞിരംപാറ രവി, വഞ്ചിയൂർ പ്രവീൺകുമാർ, കല്ലിയൂർ രവിചന്ദ്രൻ എന്നിവർ സംസാരിക്കും. 18 ന് തിരുവനന്തപുരം അസിധാരയുടെ നാടകം പൊരുൾ.

19 ന് വൈകിട്ട് 5.45 ന് തിരുവനന്തപുരം ശ്രുതിലയം അവതരിപ്പിക്കുന്ന ഗാനമേള. 6.45 ന് കൊല്ലം ആവിഷ്കാരയുടെ നാടകം സൈക്കിൾ.20 ന് വൈകിട്ട് 5.45 ന് സമാപന സമ്മേളനം നടക്കും. മനസ്സ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ അധ്യക്ഷനായിരിക്കും.
ബൈജു ചന്ദ്രൻ, കരുംകുളം ബാബു,എസ്. രത്നകുമാർ, രമാദേവി,
തുടങ്ങിയവർ സംസാരിക്കും. 6.45 ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം
ചിത്തിര.