വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട് ഫിലിം ഫെസ്റ്റിവൽ ആഗസ്റ്റ് 16 മുതൽ 18 വരെ

Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ഫിലിം സൊസൈറ്റിയാണ്
വിഷൻ ഫിലിം സൊസൈറ്റി VFS. ഓഗസ്റ്റ് 16,17,18 തീയതികളിലായി VFS
ഷോർട് ഫിലിം ഫെസ്റ്റിവലും അഭിനയക്കളരിയും നടത്തുന്നു. മലയാള സിനിമയിലെ യുവ സംവിധായിക അനു കുരിശിങ്കൽ ആണ് ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ.

വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024(VIFFK) ചലച്ചിത്ര മേളയുടെ ആദ്യഘട്ടമായി ഒരു മണിക്കൂറിൽ താഴെയുള്ള ഷോർട് ഫിലിം ഫെസ്റ്റിവൽ ആണ് ആദ്യം സംഘടിപ്പിച്ചിരിക്കുന്നത്.

വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര പ്രവർത്തക വെൽഫെയർ സഹകരണ സംഘം, സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ, റൈട്ടേഴ്സ് അസോസിയേഷൻ, ഫേസ്ബുക് കൂട്ടായ്മ, സിനിമ നിർമാണ കമ്പനികളായ KK Film കമ്പനി, LVസ്റ്റുഡിയോസ്, സൂര്യചന്ദ്ര പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് ഓഗസ്റ്റ് 16,17 18 തീയതികളിലായി തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാൾ, കേരള സർക്കാർ ഭാരത് ഭവൻ എന്നിവിടങ്ങളിൽ വെച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്.

ഷോർട് ഫിലിം മത്സര വിജയികൾക്ക് മെമൻ്റോ , പ്രശംസാപത്രം, ക്യാഷ് അവാർഡ് എന്നിവ സമ്മാനിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 16 നു MAGIC MIRROR എന്നപേരിൽ ഏകദിന സിനിമാ ആക്ടിങ് വർക്ക്ഷോപ്പ് ഓഗസ്റ്റ് 17,18 തീയതി കളിൽ ഷോർട്ഫിലിം പ്രദർശനം, പുസ്തക പ്രകാശനം, സാഹിത്യോത്സവം എന്നിവയും സമാപന ദിവസം അവാർഡ് വിതരണവുമാണ് നടക്കുന്നത്.

മേളയിൽ മൂന്നു വിഭാഗങ്ങളിലായി ഷോർട്ട്ഫിലിം (ജനറൽ വനിത/കുട്ടികൾ), ഡോക്യുമെന്ററി, മ്യൂസിക്കൽ ആൽബം തുടങ്ങിയ മത്സര വിഭാഗങ്ങളും, കൂടാതെ VIFFK 2024 വിഷന്റെ ഭാഗമായി ദൃശ്യ മാധ്യമ പ്രവർത്തകർക്ക് സോഷ്യൽ ജസ്റ്റിസ് അവാർഡ്, സ്കൂൾ കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനായി കേരളത്തിലെ സ്കൂളുകൾ നിർമ്മിച്ച സിനിമകൾക്ക് “സർഗ്ഗചിത്ര”പുരസ്കാരം, viffk Phoenix അവാർഡ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം ഉൾപ്പെടെ നൽകുന്നതാണ്.

മത്സരത്തിൽ ഷോർട് ഫിലിം സമർപ്പിക്കാൻ താല്പര്യമുള്ളവർ 7306175006, 8848276605 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ചെയർമാൻ ചന്ദ്രശേഖർ, സെക്രട്ടറി കൃഷ്ണകുമാർ, പ്രോഗ്രാം ഡയറക്ടർ അനു കുരിശിങ്കൽ, കോർഡിനേറ്റർ ആശ നായർ, ഷാജി.എൻ, രാജേഷ് ബാലരാമപുരം എന്നിവർ പങ്കെടുത്തു.