നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് മാതളം. മാതളത്തിന്റെ ജ്യൂസ് കഴിക്കുന്നത് ഏറെ നല്ലതാണ്. പോളിഫെനോളുകളും നാരുകളും അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളനാരങ്ങ ജ്യൂസ് ആരോഗ്യകരവും ജീവിതശൈലി രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു. രുചികരവും കുറഞ്ഞ കലോറിയും ഉള്ള മാതളനാരങ്ങ ജ്യൂസ് ദാഹം ശമിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്. മാതളനാരങ്ങകള്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
മാതളനാരങ്ങ ജ്യൂസ് സാധാരണയായി ഉയര്‍ന്ന പഞ്ചസാരയും ഉയര്‍ന്ന വൈറ്റമിന്‍ പാനീയവുമാണ്. മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര എല്ലാ വിറ്റാമിനുകളും ധാതുക്കളും സംയോജിപ്പിച്ചിരിക്കുന്നതിനാല്‍, ഇത് ശരീരത്തില്‍ എളുപ്പത്തില്‍ വിഘടിക്കുകയും വളരെ എളുപ്പത്തില്‍ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറില്‍ ശരീരത്തിലെ ദഹനം സുഗമമാക്കുന്നതിന് സഹായിക്കുന്ന ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ആന്റി ഓക്‌സിഡന്റുകള്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ കുറഞ്ഞ കലോറിയുള്ള പാനീയമാണ് മാതളത്തിന്റേത്. ഇത് ശരീരത്തെ ആരോഗ്യകരവും ഉള്ളില്‍ നിന്ന് ശക്തവും പുറമേ നിന്ന് മനോഹരവുമാക്കുകയും ചെയ്യുന്നു.