മദ്റസ വിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ പിന്തിരിയണം: കെ എൻ എം മർകസുദ്ദഅവ

Kozhikode

കോഴിക്കോട്: മദ്റസ ബോർഡുകൾക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാറിന് നൽകിയ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് കെ.എൻ. എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക – സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ധാർമ്മിക – ഭൗതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും അവക്ക് സഹായം തടയുകയും ചെയ്ത ബാലാവകാശ കമ്മീഷൻ നടപടി ഭരണഘടന തത്വങ്ങൾക്കും സാമൂഹിക നീതിക്കും വിരുദ്ധമാണ്.

കമ്മീഷൻ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളണമെന്നും മദ്റസ ബോർഡുകളുടെ ശാക്തീകരണത്തിന് നടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുൽ റശീദ് മടവൂർ , കുഞ്ഞിക്കോയ ഒളവണ്ണ , പി.അബ്ദുൽ മജീദ് , ശുക്കൂർ കോണിക്കൽ , ലത്തീഫ് അത്താണിക്കൽ , ബി.വി. മെഹബൂബ് , എൻ .ടി. അബ്ദുറഹിമാൻ , മുഹമ്മദലി കൊളത്തറ , സത്താർ ഓമശ്ശേരി പ്രസംഗിച്ചു.