തലശ്ശേരി: ബൈക്കപകടത്തിൽ മരണപ്പെട്ട മുബാറക്ക ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബ്ഹാന് സഹപാഠികളും അധ്യാപകരും വിട നൽകി. കൊളശ്ശേരിയിൽ ഞായറാഴ്ച രാവിലെയുണ്ടായ ബൈക്കപകടത്തിലാണ് നബ്ഹാൻ മരണപ്പെട്ടത്.

സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിനു പേർ അന്തിമോപചാരമർപ്പിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മയ്യത്ത് നമസ്ക്കാരത്തിന് അധ്യാപകൻ റബീസ് പുന്നോൽ നേതൃത്വം നൽകി. നബ്ഹാൻ്റെ മരണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച വിദ്യാലയത്തിന് അവധി നൽകി.