ഈലാഫ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

Kozhikode

ഫാറൂഖ്കോളേജ്: പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ വളണ്ടിയർമാരെ വാർത്തെടുക്കുന്നതിന് വേണ്ടി ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോഖ്, മാങ്കാവ്, ബേപ്പൂർ ഏരിയ വളണ്ടിയർ സംഗമവും പരിശീലന ക്യാമ്പും ഫാറൂഖ്കോളേജ് ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ഫസ്റ്റ് എയ്ഡ്, പാലിയറ്റീവ്, ട്രോമ കെയർ പരിശീലനം, കൗൺസിലിംഗ്, മൃതദേഹ പരിപാലനം,വർക്ക് ഔട്ട് എന്നിവയിൽ ക്ലാസ് നൽകി നിരന്തര പരിശീലനത്തിലൂടെ ഊർജസ്വലരും സേവന സന്നദ്ധരുമായ വളണ്ടിയർ ടീമിനെ വാർത്തെടുക്കുകയാണ് തുടർ പരിശീലന ക്യാമ്പിന്റെ ലക്ഷ്യം.

പരിശീലന ക്യാമ്പ് ഐ.എസ്.എം ഈലാഫ് സംസ്ഥാന കൺവീനർ സുബൈർ പീടിയേക്കൽ ഉദ്ഘാടനം ചെയ്തു. അനസ് തിരുത്തിയാട്, സിയാദ് കാരാട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാൻ മദനി, അബൂബക്കർ ഫാറൂഖി, അബ്ദുറബ്ബ് തിരുത്തിയാട്, അഫ്‌സൽ പട്ടേൽത്താഴം, അസ്‌ലം എം.ജി നഗർ, ഡോ.നിഷാദ്, ഹബീബ്‌ റഹ്‌മാൻ ഫറോക്ക് എന്നിവർ പ്രസംഗിച്ചു.