കോഴിക്കോട്: വിദ്യാർത്ഥികളുടെ കലാ സാഹിത്യ മികവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പുതിയ കാലത്ത് സമൂഹം അനുഭവിക്കുന്ന വ്യത്യസ്ത വിഷയങ്ങളിൽ നിലപാടുകൾ രൂപീകരിക്കുകരിക്കാൻ പ്രാപ്തരാക്കാനും ലക്ഷ്യം വെച്ച് വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന സർഗവസന്തം സംസ്ഥാന തല മൽസരങ്ങൾ ഡിസം:24,25 തിയ്യതികളിൽ പതിനേഴ് വേദികളിലായി കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രീൻ വാലി കാമ്പസിൽ നടക്കും. മദ്റസ – കോംപ്ലക്സ് – ജില്ലാ തലമൽസരങ്ങളിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച 1500 പ്രതിഭകൾ മൽസരങ്ങളിൽ മാറ്റുരക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ചെയർമാനും വിദ്യാഭ്യാസബോർഡ് മെമ്പർ പി.കെ അംജദ് മദനി ജനറൽ കൺവീനറുമായ സ്വാഗത സംഘത്തിൽ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.