റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

Kannur

കടവത്തൂർ : കെ എൻ എം മർക്കസുദ്ദഅവ കടവത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇരഞ്ഞിൻകീഴിൽ ദഅവാ സെന്ററിൽ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു. ആരാധനകളുടെ ചൈതന്യം എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതൻ ഫൈസൽ ചക്കരക്കൽ പ്രഭാഷണം നടത്തി.

വെളിച്ചം അന്താരാഷ്ട്ര ഖുർആൻ ക്വിസ് സംസ്ഥാന മത്സരത്തിൽ വിജയികളായ കൊയമ്പ്രത്ത് സൗദ അഷ്‌റഫ്, കെ എം സുലൈഖ ടീച്ചർ, യു ജി സി നടത്തിയ പി എച്ച് ഡി പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ നാഫിഅ ഫാത്തിമ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കണ്ണോളിൽ കുണ്ടിൽ ഖാലിദ് അധ്യക്ഷത വഹിച്ചു. വയരോളിൽ മൊയ്തു സുല്ലമി സ്വാഗതവും കാട്ടിൽ മഹറൂഫ് നന്ദിയും പറഞ്ഞു.