മുട്ടില്‍: പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കൊളവയലിലെ കോഴിമാലിന്യ പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി മുട്ടില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
പ്ലാന്റ് അടച്ചുപൂട്ടിയതോടെ നാളുകളായി സമാധാനത്തില്‍ കഴിയുകയായിരുന്ന പ്രദേശവാസികളുടെ സ്വസ്ഥത കെടുത്തുന്ന രീതിയിലാണ് ഭരണപക്ഷത്തിന്റെ ഇടപെടലുണ്ടായി ലൈസന്‍സ് പുതുക്കി നല്‍കിയത്. വ്യത്യസ്തമായ കേസിലുള്ള കോടതി വിധിയെ മറയാക്കിയാണ് ഭരണപക്ഷത്തെ ഏതാനും ചിലര്‍ സെക്രട്ടറിമായി ചേര്‍ന്ന് കോഴിമാലിന്യ പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന് ജനകീയ സമതി ആരോപിച്ചു.
വി എന്‍ ഇന്ദിര ധര്‍ണ ഉദ്ഘാടനം ചെയ്തു. എം ഡി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബാബു പിണ്ടിപ്പുഴ, എം സി ജോസ്, ജി എസ് ഷാനിറ്റ്, ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.