കല്പറ്റ: ടൂറിസത്തിന്റെ മറവില്‍ എന്തു ആഭാസവും നടത്താമെന്ന ചിന്താഗതി നമ്മുടെ നാട് സംരക്ഷിച്ച് പോരുന്ന ധാര്‍മിക, സാംസ്കാരിക പൈതൃകത്തെ തകര്‍ക്കുന്നതാണന്നും സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തിന് തടസം വരാതിരിക്കാനുള്ള നിയമനടപടികള്‍ ഭരണാധികാരികള്‍ സ്വീകരിക്കണമെന്നും കെ എന്‍ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കല്പറ്റ അസ്ഹര്‍ കോളേജില്‍ നടന്ന കെ. എന്‍. എം. ജില്ലാ കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കെ.എം.കെ. ദേവര്‍ശോല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പോക്കര് ഫാറൂഖി അധ്യക്ഷത വഹിച്ചു. യൂനുസ് ഉമരി സ്വാഗതം പറഞ്ഞു. സയ്യിദ് അലി സ്വലാഹി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നജീബ് കാരാടന്‍, അബ്ദുല്‍ അസീസ് സി.കെ, അബുട്ടി മാസ്റ്റര്‍ തരുവണ, അമ്മദ് വെള്ളമുണ്ട, അബ്ദുറഹ്മാന് സുല്ലമി, ബഷീര്‍ പടിഞ്ഞാറത്തറ, സലീം മീനങ്ങാടി, സാലിഹ് പിണങ്ങോട്, താഹിര്‍ മേപ്പാടി, അബൂബക്കര്‍ ഹാജി, സിദ്ദീഖ് മീനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ഹുസൈന് മൗലവി സമാപന പ്രഭാഷണം നിര്‍വഹിച്ചു.