കൊച്ചി: സോഷ്യലിസ്റ്റ് നേതാവ് ശ്രീ. ലാലു പ്രസാദ് യാഥവ്ജി യുടെ നാമകരണത്തിൽ ആരംഭിച്ച ലാലു കിച്ചൻ എന്ന സൗജന്യ ഭക്ഷണ വിതരണത്തിന് സ്ഥിരമായ ഒരു കേന്ദ്രം കൊച്ചിയിൽ ഉടൻ ആരംഭിക്കുമെന്ന് ശ്രീ. ബിജു തേറാട്ടിൽ വാർത്ത കുറിപ്പിൽ പറഞ്ഞു.
ലാലു കിച്ചൻ എന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതി കേരളത്തിൽ കൊച്ചിയിലാണ് തുടക്കമിട്ടത്. ഇപ്പോൾ പത്തനംതിട്ട ഉൾപ്പെടെ മറ്റു ജില്ലകളിൽ എല്ലാം തന്നെ സജീവമായി കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.
അശരണർക്കും സാധുക്കൾക്കുമുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രീ. ലാലു പ്രസാദ് യാദവ് ജി യുടെ സംഭാവനകൾ ശത്രുക്കൾക്കുപോലും അസൂയ ഉളവാക്കുന്നതാണെന്നും, ആ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്കഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുവാനും, മാർഗ്ഗനിർദ്ദേശം നൽകുവാനും ആർ. ജെ. ഡി ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി. അനു ചാക്കൊയുടെ ആത്മാർത്ഥയേറിയ പ്രവർത്തനം കൂടുതൽ കരുത്തേകും അദ്ദേഹം ചൂണ്ടിക്കാട്ടി.