നെയ്യാറ്റിൻകര: കോടതിയിലെ മുൻ അഭിഭാഷകനും ജി.എസ്.റ്റി. ജീവനക്കാരനുമായിരുന്ന വി.അജിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മഹാത്മാ സാംസ്കാരിക വേദി അനുസ്മരണവും ചികിത്സാ ധന സഹായ വിതരണവും സംഘടിപ്പിച്ചു. അനുസ്മരണം മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. എ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു ചികിത്സാ ധനസഹായ വിതരണം നിർവ്വഹിച്ചു. ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, അഡ്വ. ആർ.എസ്. സുരേഷ് കുമാർ, പി.എസ്. അജയാക്ഷൻ, വി.അജിത് കുമാർ, എസ്. ബിനു, ഇലിപ്പോട്ടുകോണം വിജയൻ , ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.