തിരുവനന്തപുരം: കവിയും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ ജോൺ സാമുവൽ ബാംഗ്ലൂർ, ഫ്രീഡം ഫിഫ്റ്റി യുടെ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരത്തിന് അർഹനായി. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. പ്രവാസികളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുന്ന കവിത ‘ ഞാൻ പ്രവാസി ‘ യ്ക്കാണ് പുരസ്കാരം.
ഒറ്റപ്പെടലിൻ്റെ വേദന പ്രമേയമാക്കി എഴുതിയ കവിതയാണിത്.വേണ്ടപ്പെട്ടവരുടെ സന്തോഷത്തിനായി സ്വയം ജീവിക്കുവാൻ മറക്കുന്നവരാണ് ഒട്ടുമിക്ക പ്രവാസികളുമെന്ന് കവിതയിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 29 ചൊവ്വാഴ്ച വൈകിട്ട് 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.