കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളപ്പിറവിദിനം ആഘോഷിച്ചു

Thiruvananthapuram

ക്വിസ് മത്സരം : തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജ്, കുറവിലങ്ങാട് ദേവമാത കോളെജ്, കാര്യവട്ടം ക്യാംപസ് എന്നിവർ ജേതാക്കൾ

തിരുവനന്തപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാറും കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. കേരളപ്പിറവിദിനാഘോഷവും സെമിനാര്‍ ഉദ്ഘാടനവും മലയാളം മിഷന്‍ ഡയറക്ടര്‍ കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ ഡോ. എം. സത്യന്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ അമ്പിളി ടി.കെ നന്ദിയും പറഞ്ഞു. ഗ്രന്ഥകാരി ഡോ. ഷീബ ദിവാകരന്‍, പി.ആര്‍.ഒ റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസിന്റെ കേരള ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.

‘കേരളചരിത്രവും സംസ്കാരവും’ എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ 150ല്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം ഡയറക്ടര്‍ ഡോ.എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തില്‍ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങിയ ടീമാണ് പങ്കെടുത്തത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജ് (അശ്വതി പി.എ., ഗീതിക വി.കെ.) ഒന്നാം സ്ഥാനവും ദേവമാത കോളെജ് കുറവിലങ്ങാട് (അനുപ്രിയ ജോജോ, റോസ്മെറിന്‍ ജോജോ) രണ്ടാം സ്ഥാനവും കാര്യവട്ടം ക്യാംപസ് (ഉത്തരഉദയന്‍, മാളവിക) മൂന്നാം സ്ഥാനവും നേടി. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ 1-മുതല്‍ 6 സ്ഥാനം വരെ കരസ്ഥമാക്കിയവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി.