ഫിലിം ഫ്രട്ടേണിറ്റിയുടെ ധീരസമീരേ യമുനാതീരേ നാളെ ഭാരത് ഭവനിൽ

Thiruvananthapuram

തിരുവനന്തപുരം: ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റി യുടെ കലാസംഗമ വേദിയായ തമ്പ് അവതരിപ്പിക്കുന്ന രണ്ടാമത്തെ പരിപാടി ധീരസമീരേ യമുനാതീരേ ഒക്ടോ:26 ശനിയാഴ്ച
വൈകു. 6 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കും.

അനന്തപുരിയുടെ മണ്ണിൽ നിന്ന് ഉയർന്ന്, മലയാള ചലച്ചിത്ര ശാഖയ്ക്ക് മറക്കാനാവാത്ത സംഭാവനകൾ നൽകിയ മഹാരഥന്മാരെ ആദരിക്കുന്നതും ഓർമ്മിക്കുന്നതുമായ ഈ പരിപാടിയിൽ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ എം മണിയുടെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നാണ് നടക്കുന്നത്.

പ്രശസ്ത നിർമ്മാതാക്കളായ ജി സുരേഷ് കുമാറും കല്ലിയൂർ ശശിയുമാണ്
ട്രിവാൻഡ്രം ഫ്രട്ടേണിറ്റിയുടെ മുൻനിരയിലുള്ളത്.